കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം; ഒരുക്കങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി.
പേരാവൂരില്‍ നിന്ന് മത്സരിക്കും; കെപിസിസി താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കും: സണ്ണി ജോസഫ്
ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോഗം നടന്നു. കേരളത്തില്‍ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 2021ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണല്‍. ഇടതുമുന്നണിക്ക് രണ്ടാമൂഴം നല്‍കുന്നതായിരുന്നു 2021ലെ ജനവിധി.





Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































