February 4, 2026
#kerala #Top Four

നിയമസഭയില്‍ സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം; സ്പീക്കറുടെ ചേമ്പറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് പ്രതിപക്ഷ നേതാക്കള്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് നിയമസഭയില്‍ഭരണ-പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എയാണ് ചേമ്പറില്‍ കയറാന്‍ ശ്രമിച്ചത്. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ബാനര്‍ താഴ്ത്തണമെന്നും ഇല്ലെങ്കില്‍ പിടിച്ചുമാറ്റുമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷ പ്രതിഷേധം കടുത്തു.

 

 

Leave a comment

Your email address will not be published. Required fields are marked *