February 4, 2026
#kerala #Top Four

ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഫെയ്സ് ആപ്പ് സംവിധാനം. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്സ് ആപ്പ് സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ടോക്കണ്‍ ലഭിക്കും. ദര്‍ശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്മെന്റുകളില്‍ തെളിയും.

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ദര്‍ശനത്തിനുള്ള ക്യൂവിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിയും.
ക്ഷേത്രത്തില്‍ വിപുലമായ ക്യൂ കോംപ്ലക്സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്സ് ആപ്പ് സംവിധാനം നിലനില്‍ക്കുക. ഈ സംവിധാനത്തിലൂടെ എത്ര പേര്‍ ദര്‍ശനം നടത്തി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാനാകും.
ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *