തെരഞ്ഞെടുപ്പ് വിജയാഘോഷം; തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍മാരെ ക്ഷണിച്ച് കേന്ദ്രം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ചെടുത്ത കൗണ്‍സിലര്‍മാരെ ആദരിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി കൗമ്#സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക സ്വീകരണം നല്‍കും.
കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കേരളത്തിലെ വിജയം ദേശീയതലത്തില്‍ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കല്‍, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുന്നുണ്ട്.മേയറുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഫെബ്രുവരി 9നായിരിക്കും കേരള എക്സ്പ്രസില്‍ ന്യൂഡല്‍ഹിയിലേക്ക് പോകുന്നത്. ഫെബ്രുവരി 13 നാണ് അത്താഴവിരുന്ന്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































