February 8, 2026
#kerala #Top Four

സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാകും; ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി
ബന്ധപ്പെട്ടിട്ടുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കൊച്ചിയിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഇന്നത്തെ യോഗത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ന് എറണാകുളം ജില്ലയിലും നാളെ തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.

 

Leave a comment

Your email address will not be published. Required fields are marked *