February 9, 2026
#kerala #Top Four

പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കൗണ്‍സിലര്‍മാര്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. സംഘത്തിനൊപ്പം ആര്‍. ശ്രീലേഖ പോകില്ല. മൂന്ന് ദിവസം ട്രെയിനില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡല്‍ഹിയില്‍ വിമാനത്തില്‍ എത്തുമെന്നാണ് ശ്രീലേഖ അറിയിച്ചത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എം.ആര്‍. ഗോപനും സംഘത്തില്‍ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാകില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ച ശേഷമാണ് എം.ആര്‍. ഗോപന്‍ യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കേരള എക്‌സ്പ്രസ്സില്‍ യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിന്‍ കടന്ന് പോകുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വീകരണം നല്‍കും.

 

 

Leave a comment

Your email address will not be published. Required fields are marked *