യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍
കണ്ണൂര്‍: രാഷ്ട്രീയ കാരണങ്ങളാല്‍ മനപൂര്‍വം സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സീറ്റ് വിഭജനം നീളുന്നത് യുഡിഎഫിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തല്‍ എളുപ്പമാണെന്നും സതീശന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല
ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തള്ളി. അന്‍വറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കൂവെന്ന് സതീശന്‍ വ്യക്തമാക്കി.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































