എല്‍ ഡി എഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയില്‍ നാഷനല്‍ ലീഗിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു
കൊടുവള്ളി: സംസ്ഥാന സര്‍ -ക്കാറിന്റെ പത്ത് വര്‍ഷക്കാലത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി എല്‍ ഡി എഫ് നടത്തുന്ന മുന്‍ മേഖലാ വികസന ജാഥകളില്‍ എല്‍ ഡി എഫ് ഘടക കക്ഷിയായ നാഷനല്‍ ലീഗിന്റെ അസാന്നിധ്യം ചര്‍ച്ചാ വിഷയമാകുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥക്ക് വെള്ളിയാഴ്ച വൈകിട്ട് കൊടുവളളിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രാഫ. എ പി അബ്ദുല്‍ വഹാബ് നേതൃത്വം നല്‍കുന്ന നാഷനല്‍ ലീഗ് പ്രതിനിധികള്‍ പങ്കെടുത്തില്ല. അതേസമയം, മുന്‍ മന്ത്രി അഹ്‌മദ് ദേവര്‍ കോവിലിന്റെ നേതൃത്വത്തിലുള്ള ഐ എല്‍ എല്‍ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തു. മാത്രമല്ല, പഴയ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്റെ നേതാക്കളും ഇടതു സഹയാത്രികരും സ്വീകരണ പരിപാടിയില്‍ സജീവമായി ഉണ്ടായിരുന്നു.
പ്രമീള ശശിധരനും പി കെ ശശിയും പാര്‍ട്ടി വിടും? പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്
പി ടി എ റഹീം എം എല്‍ എയും മുന്‍ എം എല്‍ എ കാരാട്ട് റസാഖും പങ്കെടുത്തിരുന്നു. സ്വാഗത സംഘം ചെയര്‍മാനും കെംഡല്‍ ചെയര്‍മാനുമായ വായോളി മുഹമ്മദായിരുന്നു അധ്യക്ഷത വഹിച്ചത്. എന്നാല്‍ കൊടുവള്ളിക്കാരായ നാഷനല്‍ ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി പി നാസര്‍ക്കോയ തങ്ങള്‍, ഒ പി ഐ കോയ, ഷനല്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി റശീദ്, കിഴക്കോത്ത് പഞ്ചായത്ത് ഭാരവാഹി വഹാബി മണ്ണില്‍കടവ് എന്നിവരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജാഥയില്‍ ഐ എന്‍ എല്‍ നേതാവ് കാസിം ഇരിക്കൂറിനെ നാഷനല്‍ ലീഗ് പ്രവര്‍ത്തകരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി പ്രസംഗിക്കാന്‍ ക്ഷണിക്കാത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാര വിഷയമായി. മുക്കത്ത് നടന്ന സ്വീകകരണത്തില്‍ ഐ എന്‍ എല്‍ പ്രതിനിധിയായി കാസിം ഇരിക്കൂര്‍ പ്രാസംഗിക നായി എത്തുകയും ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നടന്ന മണ്ഡലം തല വികസന മുന്നേറ്റ യാത്രയില്‍ ജാഥാ ലീഡറായ വി വസീഫിനോടൊപ്പം ഉപ ലീഡറായി നാഷനല്‍ ലീഗ് സംസ്ഥാന സെ ക്രട്ടറിയും കൊടുവള്ളി നഗരസഭാ കൗണ്‍സിലറുമായ സി പി നാസര്‍ക്കോയ തങ്ങളും മറ്റ് പ്രാദേശിക നേതാക്കളും സജീവമായി പങ്കെടുത്തിരുന്നു.
സംസ്ഥാനതലത്തില്‍ നടക്കു മൂന്ന് മേഖലാ ജാഥകളിലേക്കും നാഷനല്‍ ലീഗിന്റെ മുന്ന് പ്രതിനിധികളുടെ പേര് എല്‍ ഡി എഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയതായാണ് വിവരം, അതുപ്രകാരം ഗോവിന്ദന്‍ നയിക്കുന്ന ജാഥയിലേക്ക് സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. എപി അബ്ദുല്‍ വഹാബിന്റെ പേരാണ് നിര്‍ദേശിക്കപ്പെ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ജാഥയുടെ അന്തിമ പ്രോഗ്രാം ലിസ്റ്റ് പുറത്തുവന്നപ്പോള്‍ വഹാബിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. മറ്റ് രണ്ട് മേഖല ജാഥകളിലും സ്ഥിതി ഒട്ടും വിഭിന്നമല്ല. ഇതുമൂലം ജാഥയു ടെ സ്ഥീകരണ പരിപാടികളില്‍ നിന്ന് നാഷനല്‍ ലീഗ് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരു ന്നു. മറ്റാരുടെയോ പ്രേരണ മൂലമാകാം പാര്‍ട്ടിയെ പരിഗണിക്കാതിരുന്നതെന്നാണ് പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നത്. നേത്യത്വങ്ങളെ ഇതു സംബന്ധിച്ചുള്ള പ്രതിഷേധം അറി വിച്ചതായാണ് വിവരം. വിഷയം സജീവ ചര്‍ച്ചയായതോടെ പ്രാ ദേശിക സി പി എം നേതാക്കള്‍ എല്‍ എല്‍ ഡി എഫ് നേതൃത്വവുമായി ബന്ധപ്പെട്ട് നാഷനല്‍ ലീഗുമായി അനുനയ ചര്‍ച്ചകള്‍ തുടങ്ങി.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































