February 14, 2026
#kerala #Top Four

ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ജീവിക്കും; സംസ്‌കാരം നാളെ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ നാലുപേര്‍ക്കാണ് പുതുജീവനേകിയത്. കുഞ്ഞിന്റെ വൃക്കകള്‍ പത്തുവയസുള്ള കുട്ടിക്ക് ആണ് ദാനം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി.

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 1, 15,680 രൂപ

ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരള്‍ നല്‍കിയിരിക്കുന്നത്. കിംസിലാണ് കുഞ്ഞിന്റെ കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ. ഹൃദയവാല്‍വ് ശ്രീചിത്രാ ആശുപത്രിയ്ക്കും നേത്രപടലങ്ങള്‍ കൊച്ചി അമൃതാ ആശുപത്രിയ്ക്കും കൈമാറി. ആലിന്‍ ഷെറിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളിയില്‍ വെച്ച് നടക്കും. പൊലീസും ജനങ്ങളും നന്നായി സഹായിച്ചതു കൊണ്ട്് 3 മണിക്കൂറിലാണ് ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. സാധാരണ 213 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 5 മണിക്കൂര്‍ എങ്കിലും വേണ്ടിവരും.

 

 

Leave a comment

Your email address will not be published. Required fields are marked *