മുസ്ലീം ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു; അധികാര പങ്കാളിത്തം ഔദാര്യമല്ല: വെള്ളാപ്പള്ളി
തിരുവനന്തപുരം: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം. മുസ്ലീം ലീഗ് പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്റെ നിലപാടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും
ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ല. ഈഴവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷ ജനങ്ങള്‍ തമ്മില്‍ തല്ലി നശിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കണം. ഇല്ലെങ്കില്‍ ചോദിച്ചു വാങ്ങണം. അധികാര പങ്കാളിത്തത്തില്‍ എത്തിയാലേ സാമൂഹ്യ നീതി ഉറപ്പാകൂവെന്നും വെള്ളാപ്പളളിയുടെ ലേഖനത്തില്‍ പറയുന്നു.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































