വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും
പാലക്കാട്: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടാമ് അരുണ്‍ കുമാറിനുള്ളത്. അരുണ്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ‘വി എസ് ഫാക്ടര്‍’ നിലനിര്‍ത്താമെന്നാണ് സിപിഐഎമ്മിന്റെ കണക്കുക്കൂട്ടല്‍. അരുണ്‍ കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കുമാര്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഐഎമ്മിന്റെ ഈ നീക്കം. തെരഞ്ഞെടുപ്പില്‍ അരുണ്‍കുമാറിനെ നേരിടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തോട് പുനര്‍വിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. ‘കുഴയ്ക്കുന്ന ചോദ്യമാണ്. പുനര്‍വിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കുമെന്നുമാണ് സുരേഷ് കുമാര്‍ പറഞ്ഞത്.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































