ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഇന്നലെ ഏഴ് മണിയോടെയാണ് ചടങ്ങ് നടന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും ചുറ്റും വെളിച്ചം നിര്‍ലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയില്‍ നിന്നു ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായാണ് പുതിയ ദീപ വിതാനം സ്ഥാപിച്ചത്. പ്രവൃത്തി നിര്‍വഹിച്ച ആലുവ എസ് ആന്‍ഡ് എസ് ഇലക്ട്രിക്കല്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മന്ത്രി ഉപഹാരങ്ങളും നല്‍കി. ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേല്‍നോട്ടം വഹിച്ചത്.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































