സര്‍ക്കാരിന്റ മദ്യത്തിന്റെ പേര് മാറ്റി; മലബാര്‍ മിസ്റ്ററി ഇനി മിന്നല്‍ മാജിക്
പാലക്കാട്: മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിയുടെ പേര് ബെവ്‌കോ മാറ്റി. മലബാര്‍ മിസ്റ്ററി എന്ന പേര് മാറ്റി ‘മിന്നല്‍ മാജിക്’ എന്നാക്കി. പാലക്കാട് നടക്കുന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോന്‍ പാറയിലാണ് ബ്രാന്‍ഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തുമെന്നാണ് വിവരം.13, 500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റര്‍ മിന്നല്‍ മാജിക്കിന് 400 രൂപയെന്ന് സൂചന.
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും എന്‍ വാസുവിനും ഇ ഡി സമന്‍സ്
നേരത്തെ പൊതുജനങ്ങളില്‍ നിന്ന് ബ്രാന്‍ഡിയുടെ പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാന്‍ഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നല്‍കുമെന്നും നേരത്തെ ബെവ്‌കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പുതിയ ബ്രാന്‍ഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും ഹൈക്കോടതി സ്വീകരിച്ചു.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































