സിപിഐഎം ബുദ്ധിശൂന്യതയുള്ള പാര്‍ട്ടി: രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍
ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ജി സുധാകരന്‍. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവെ ജി സുധാകരന്‍ പറഞ്ഞത്.
‘കഞ്ചാവടിക്കുന്നവരാണ് അമ്പലപ്പുഴയിലെ സിപിഐഎമ്മില്‍ ചെങ്കൊടിയും പിടിച്ച് നടക്കുന്നത്. കോണ്‍ഗ്രസ് പറഞ്ഞ് കേട്ടത് പോലെയുള്ള പാര്‍ട്ടിയല്ലെന്ന് മനസിലായി. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവര്‍ത്തനങ്ങളുള്ള പാര്‍ട്ടിയാണ് സിപിഐഎം’ എന്നാണ് ജി സുധാകരന്‍ പറഞ്ഞത്.
എല്‍ഡിഎഫിന് ജനഹൃദയങ്ങള്‍ കീഴടക്കാനാകില്ലെന്നും ജി സുധാകരന്‍ തുറന്നടിച്ചു. ആലപ്പുഴയിലെ സിപിഐഎമ്മില്‍ ചെറുപ്പക്കാര്‍ പോലും നേരെ ചൊവ്വേ വരുന്നില്ലെന്നും കഞ്ചാവടിക്കുന്നവര്‍ ചെങ്കൊടിയുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































