#kerala #Top Four

ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട്; തുടര്‍ നടപടികള്‍ വേണ്ട, കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊടിമര പുനര്‍നിര്‍മ്മാണത്തിനായി 412 ഗ്രാം സ്വര്‍ണമാണ് സംഭാവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു.

എല്‍പിജി നിയന്ത്രണം; ഹോട്ടലുകളില്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടി

സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേര്‍ കൊടിമര പുനര്‍നിര്‍മ്മാണത്തിന് സംഭവാന നല്‍കിയിരുന്നു. എന്നാല്‍ നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താനായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *