ദിനേശ് ബീഡി സഹകരണ സംഘത്തിന് സോഫ്റ്റ് വെയര്‍; 700 കോടിയുടെ അഴിമതിക്ക് സര്‍ക്കാര്‍ നീക്കമെന്ന് ചെന്നിത്തല
ആലപ്പുഴ: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പില്‍ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വന്‍കുടലിലെ ക്യാന്‍സര്‍; പൊതുജന അവബോധം കുറവെന്ന് സര്‍വേ റിപ്പോര്‍ട്ട്
‘ഐ ടി മേഖലയില്‍ ഒരു പരിചയ സമ്പത്തും ഇല്ലാത്ത കമ്പനിയാണ് ദിനേശ് ബീഡി. ദിനേശ് ബീഡിക്ക് മാത്രം പങ്കെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ വിളിച്ചു. വിചിത്രമായ നിബന്ധകള്‍ ഉള്‍പ്പെടുത്തിയായിരുന്നു ടെണ്ടര്‍. പാര്‍ട്ടി താല്‍പര്യമുള്ളവര്‍ക്ക് കരാര്‍ നല്‍കാനുള്ള നീക്കമാണിത്,’ രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ പ്രാഥമിക സഹകരണങ്ങള്‍ക്കുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതി നടക്കുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഐ ടി മേഖലയിലെ ഏറ്റവും മികച്ച ഗ്രൂപ്പുകളിലൊന്നായ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് 206 കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാലിരട്ടി തുകയ്ക്ക് ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാന്‍ നീക്കം നടക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































