#india #kerala #Top Four

കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ നിര്‍മിക്കുന്നതിനു സാധ്യതാ പഠനം നടത്താന്‍ അനുമതി തേടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യം വിശദമാക്കി തമിഴ്‌നാട് സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിനു കത്തയച്ചു. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി – നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്കും സേലം- കോയമ്പത്തൂര്‍ വഴി എറണാകുളത്തേക്കുമാണ് പാതകള്‍ പരിഗണിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നിര്‍മാണം പുരോഗമിക്കുന്ന അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി അതിവേഗ റെയില്‍ ഇടനാഴികള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. അതിനിടെയാണ് കേരളത്തിലേക്കുള്ള പാതകളുടെ സാധ്യതാ പഠനം നടത്താന്‍ തമിഴ്‌നാട് മുന്‍കൈയെടുക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *