അവസരവാദികളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിടാമെന്നത് കേവലം വ്യാമോഹം മാത്രം: പിണറായി വിജയന്
കൊല്ലം: അവസരവാദരാഷ്ട്രീയത്തിന്റെ മൂര്‍ത്തിഭാവങ്ങളെ ജനം തിരസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവസരവാദത്തിന്റെ മൂര്‍ത്തിഭാവങ്ങളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
സിപിഎം വിട്ട് കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐഷ പോറ്റിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജനങ്ങളോടൊപ്പം ചേര്‍ന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചത്. ആ ഒരുമയും ഐക്യവുമാണ് അസാധ്യമായത് ഒന്നുമില്ല എന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചത്. അതേ രീതിയില്‍തന്നെ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഈ തെരഞ്ഞെടുപ്പിനെയും നേരിടുന്നത്.
ഇടതുപക്ഷത്തിനോടൊപ്പമാണ് ജനങ്ങള്‍ എന്നതില്‍ ഒരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റ പ്രഗത്ഭനായ ധനമന്ത്രിയാണ് ബാലഗോപാല്‍. നല്ല മികവോടെ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യാന്‍ ബാലഗോപാലിനായി. ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ വന്‍തോതില്‍ സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ എതിരാളികളുടെ അവസ്ഥ ദയനീയമാണെന്നും പിണറായി വിജയന് പരിഹസിച്ചു.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































