#kerala #Top Four

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പീഡനക്കേസില്‍ അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയില്‍ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് പൊലീസ് റിമാന്‍ഡ് ചെയ്തത്.

എഫ്‌സിആര്‍എ ബില്‍ ഇന്ന് പാര്‍ലമെന്റില്‍; എതിര്‍ത്ത് പ്രതിപക്ഷം

തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് നിയമക്കുരുക്കിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Leave a comment

Your email address will not be published. Required fields are marked *