#kerala #Top Four

ഗുരുവായൂരില്‍ നാളെ ശുദ്ധികലശ ചടങ്ങ്; ഭക്തര്‍ക്ക് നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പനും ഉപദേവന്മാര്‍ക്കുമുള്ള ശുദ്ധികലശ ചടങ്ങുകള്‍ നാളെ തുടങ്ങും. ഏപ്രില്‍ രണ്ടിനും മൂന്നിനും ഗുരുവായൂരപ്പനുള്ള ശുദ്ധികലശങ്ങളാണ്. വൈകീട്ട് ദീപാരാധന കഴിഞ്ഞാല്‍ ഗണപതി പൂജയോടെ തുടങ്ങും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വാസ്തുഹോമം, വാസ്തുബലി, വാസ്തു ശുദ്ധി, അസ്ത്ര കലശം, തുടങ്ങിയവ ഉണ്ടാകും. ഏപ്രില്‍ മൂന്നിന് രാവിലെ പഞ്ചഗവ്യം, ധാര, അഭിഷേകങ്ങള്‍ എന്നിവ നടക്കും. ഉച്ചയ്ക്ക് 25 കലശം. വൈകീട്ട് ശ്രീഭൂതബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. ഈ രണ്ടു ദിവസങ്ങളിലും വൈകീട്ട് ദിപാരാധനയ്ക്ക് ശേഷം രാത്രി അത്താഴ പൂജ വരെ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

 

Leave a comment

Your email address will not be published. Required fields are marked *