പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫും ബിജെപിയും; മോദി വീണ്ടും കേരളത്തില്‍ എത്തും, മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണ പരിപാടികള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലത്തിലും എത്തിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും.
വനിതാസംവരണം നടപ്പിലാക്കല്‍; പാര്‍ലമെന്റ് സമ്മേളനം 16ന് വീണ്ടും ചേരും
ഇടതുമുന്നണിയും തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന് എത്തി. സംസ്ഥാന പര്യടനം പൂര്‍ത്തിയാക്കി, പത്തു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഇന്ന് പ്രചാരണത്തിനെത്തും.
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രചാരണത്തില്‍ സജീവമായിട്ടുണ്ടായിരുന്നു. പ്രിയങ്കാഗാന്ധിയും, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രചാരണത്തിനെത്തി. ഇടതുമുന്നണിയുടെ തുടര്‍ച്ചയായ ഭരണം തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































