വനിതാസംവരണം നടപ്പിലാക്കല്‍; പാര്‍ലമെന്റ് സമ്മേളനം 16ന് വീണ്ടും ചേരും
ന്യൂഡല്‍ഹി: വനിതാസംവരണം ഭേദഗതിബില്‍ പാസാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനം. നിശ്ചയിച്ച ഷെഡ്യൂള്‍പ്രകാരം ബജറ്റ് സമ്മേളനം അവസാനിക്കേണ്ടിയിരുന്ന വ്യാഴാഴ്ച ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞില്ല. 16 മുതല്‍ 18 വരെ മൂന്നുദിവസമാകും സമ്മേളനം നടക്കുക.
ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം നാളെ മുതല്‍
ഈ ദിവസങ്ങളില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. 2023ല്‍ പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് അടുത്ത സെന്‍സസ് പ്രകാരമുള്ള മണ്ഡലപുനര്‍വിഭജനം പൂര്‍ത്തിയായ ശേഷമേ വനിതാസംവരണം നിശ്ചയിക്കാനാവൂ. ഇത് മാറ്റിയെടുക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതിബില്‍ കൊണ്ടുവരുന്നത്. പകരം 2011-ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍വിഭജനം നടത്തി 33 ശതമാനം വനിതാസംവരണം നിശ്ചയിക്കും.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































