#Top Four

ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; കാരണം, ഭാര്യ പിണങ്ങിപ്പോയി

പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ചെന്നീര്‍ക്കര ഊന്നുകല്‍ ജംങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറുകയായിരുന്നു.

നാട്ടുകാര്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതിനിടെ പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാസേനയും ഇലവുംതിട്ട പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ഭാര്യയും ബന്ധുക്കളും ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ട്രാന്‍സ്ഫോര്‍മറിന് ചുറ്റും സേഫ്റ്റി നെറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി, ഏണി ഉപയോഗിച്ച് മുകളില്‍ കയറിയാണ് ഇയാളെ താഴെ എത്തിച്ചത്. താഴെയിറക്കിയതിന് ശേഷം യുവാവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. ആത്മഹത്യാ ശ്രമത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *