ഇത് സാധാരണ മീശയല്ല; മീശയുടെ നീളം 35 അടി
സാധാരണ ഗതിയിലുള്ള മീശയേക്കാള്‍ അധികമുണ്ടെങ്കില്‍ അവരെ നമ്മള്‍ കൊമ്പന്‍ മീശക്കാരനെന്നു വിളിക്കാറുണ്ട്. എന്നാല്‍ ആ മീശ 35 അടിയോളം നീണ്ടുപോയാല്‍ അയാളെ എന്തുവിളിക്കും. ഉത്തരേന്ത്യയിലെ ആഗ്ര സ്വദേശിയും 80 കാരനുമായ രമേഷ് ചന്ദ് കുഷ്വയാണ് ആ മീശക്കാരന്‍. 20 വര്‍ഷം മുമ്പ് ഒരു പുസ്തകത്തില്‍ നീളമുള്ള മീശയുള്ള ഒരാളെ കുറിച്ച് അദ്ദേഹം വായിച്ചു. അന്ന് മുതലാണ് അദ്ദേഹം മീശ വളര്‍ത്താന്‍ തുടങ്ങിയത്.

പേരക്കുട്ടികള്‍ മീശ നശിപ്പിക്കുമോ എന്ന പേടിയാല്‍ മകളുടെ വീട്ടില്‍ പോലും നില്‍ക്കാതെയാണ് രമേഷിന്റെ മീശ വളര്‍ത്തല്‍. 35 വര്‍ഷം മുമ്പാണ് മീശ വളര്‍ത്തി തുടങ്ങിയത്. എന്നാല്‍ ഭാര്യ മരിച്ചതിന് പിന്നാലെയാണ് താന്‍ മീശയെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയത്. ആഗ്രയില്‍ അദ്ദേഹം അറിയപ്പെടുന്നത് ‘മീശക്കാരന്‍’ എന്നാണ്. ആഗ്രയിലെത്തുന്ന പല സന്ദര്‍ശകരരും മീശക്കാരനൊപ്പം ഒരു സെല്‍ഫിയെടുക്കാനായി രമേഷിന്റെ പാല്‍ക്കടയില്‍ എത്തുന്നു, വിദേശികളും എന്നെ സ്നേഹിക്കുന്നു. മീശയില്‍ തൊടാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഞാന്‍ അതിന് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































