#Top News

ഹരിയാനയിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഗുഡ്‌മോര്‍ണിങ് ഇല്ല , പകരം ജയ്ഹിന്ദ് ; മാര്‍ഗ നിര്‍ദേശമിറക്കി സര്‍ക്കാര്‍

ചണ്ഡീഗഡ്: ഹരിയാനയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ‘ഗുഡ്‌മോര്‍ണിങ്’ ഇല്ല പകരം ‘ജയ്ഹിന്ദ്’.ഹരിയാന ഡയറക്ടറേറ്റ് സ്‌കൂള്‍ എജ്യുക്കേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എല്ലാ ദിവസവും രാവിലെ ആശംസ വാചകമായി പറയുന്നതിന് പകരം ജയ്ഹിന്ദ് പറയുന്നതിലൂടെ കുട്ടികളിലെ ദേശസ്‌നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കയച്ച മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Also Read ; ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും

സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനു മുന്‍പ് ജയ് ഹിന്ദ് എന്നാണ് ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ നേതാജി സുഭാഷ് ചന്ദ്രബോസാണ് ജയ് ഹിന്ദ് എന്ന വാക്ക് കൊണ്ടുവന്നത്. പിന്നീട് ഇത് രാജ്യത്തെ സായുധസേനകള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *