ബലാത്സംഗക്കേസില്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; ജാമ്യത്തില്‍ വിട്ടയച്ചു
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ എം മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് മുകേഷും അഭിഭാഷകനും കൂടി ചോദ്യംചെയ്യലിന് ഹാജരായത്. അറസ്റ്റിന് പിന്നാലെ മുകേഷിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസില്‍ നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുകേഷിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. 3 മണിക്കൂര്‍ നേരം മുകേഷിനെ ചോദ്യം ചെയ്തു. വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്.
Also Read ; സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































