എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസം: വി ഡി സതീശന്
പാലക്കാട്: പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്ത്. സിപിഐഎം എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍ ആശ്വാസമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളിക്യാമറ വെച്ച് അദ്ദേഹത്തെ വഷളാക്കിയ വൃത്തികെട്ടവന്മാരുടെ പാര്‍ട്ടിയാണ് സിപിഐഎം. അവര്‍ ചിലപ്പോള്‍ വണ്ടിയില്‍ കഞ്ചാവ് വെയ്ക്കാമെന്നും സതീശന് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണോ എന്നും സതീശന് ചോദിച്ചു.
Also Read; മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് നല്‍കിയത് പുഴുവരിച്ച അരി, പഴകിയ വസ്ത്രങ്ങള്‍; പ്രതിഷേധം
കള്ളപ്പണ വിവാദത്തില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് പറയുന്നത് ഒന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും പറയുന്നതും മറ്റൊന്നുമാണെന്നും വി ഡി സതീശന് പറഞ്ഞു. ഇതില്‍ ആര് പറയുന്നതാണ് സത്യം. തിരക്കഥയുണ്ടാക്കി നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണപറയാന്‍ പഠിക്കണം. സിപിഐഎം ആളുകളുടെ മുന്നില്‍ പരിഹാസ്യരായെന്നും പാതിരാ നാടകം നുണക്കഥയാണെന്നും വി ഡി സതീശന് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതിനിടെ കെപിഎം റീജന്‍സിയില്‍ ട്രോളി ബാഗുമായി എത്തിയ ഫെനി നൈനാനെ ന്യായീകരിച്ചും വി ഡി സതീശന് സംസാരിച്ചു. ഫെനി ഏത് കേസിലാണ് പ്രതിയെന്നായിരുന്നു വി ഡി സതീശന് ചോദിച്ചത്. ഫെനി പ്രതിയായ കേസില്‍ പോലീസിന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഫെനിയുടെ കാര്യം ചൂണ്ടിക്കാട്ടിയവര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി ടി വി രാജേഷിന്റെ കാര്യം പറയുന്നില്ല, അതെന്തുകൊണ്ടാണ്. ടി വി രാജേഷും ആ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന് പറഞ്ഞു.