#kerala #Top Four

ചേലക്കരയില്‍ യു ആര്‍ പ്രദീപിന്റെ മുന്നേറ്റം ; ഇത് ചെങ്കോട്ടയെന്ന് പ്രതികരിച്ച് കെ രാധാകൃഷ്ണന്‍

തൃശൂര്‍ : ചേലക്കരയില്‍ വോട്ടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറികൊണ്ടിരിക്കുകയാണ്. പ്രദീപിന്റെ മുന്നേറ്റത്തിനിടയില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍. യു ആര്‍ പ്രദീപിന്റെ വമ്പന്‍ മുന്നേറ്റം നടത്തുമ്പോള്‍ ചെങ്കോട്ടയാണീ ചേലക്കര എന്നാണ് കെ രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടാണ് പ്രദീപിന്റെ മുന്നേറ്റം. പ്രദീപിന്റെ മുന്നേറ്റം ഇക്കുറി 10,000 കടക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നത്. അതേസമയം ചേലക്കരയില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിക്കും ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *