പെരിയ ഇരട്ടക്കൊല ; മുന്‍ എംഎല്‍എ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷാവിധി സ്റ്റേ ചെയ്തു
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ കോടതി സ്‌റ്റേ ചെയ്തു. കേസില്‍ 5 വര്‍ഷത്തിന് ശിക്ഷ വിധിച്ച മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷയാണ് കോടതി സ്‌റ്റേ ചെയ്തത്. ശിക്ഷാ വിധിക്കെതിരെ ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കെ വി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇവരെല്ലാം നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണുള്ളത്.
Also Read ; ബോബി ചെമ്മണ്ണൂരിനെതിരായ പരാതി ; ഹണിറോസിനെ പിന്തുണച്ച് ഡബ്ല്യൂസിസി
കണ്ണൂര്‍ പെരിയയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്തിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതും പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതും. കേസിലെ 1 മുതല്‍ 8 വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































