സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം
കൊല്ലം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ പിതാവിന്റെ ഒപ്പ് വ്യാജമാണെന്ന് കാട്ടി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറിയത്. ഇന്നലെ വിശദമായ പരിശോധനാ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കി. ഇതില്‍ ഒപ്പുകള്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read; ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
ബാലകൃഷ്ണ പിള്ള കേരള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, തെരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രിക്ക് ഉഷാ മോഹന്‍ ദാസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ആദ്യ രണ്ടര വര്‍ഷം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത്. പിന്നീട് ഘടകകക്ഷികളുമായുള്ള ധാരണ പാലിക്കാന്‍ ഇടതുമുന്നണി തയ്യാറായപ്പോഴാണ് രണ്ടര വര്‍ഷം കഴിഞ്ഞ് ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചത്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































