#news #Top Four

ആശാസമരം അമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരം: ആശാസമരം ഇന്ന് അമ്പതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സര്‍ക്കാറിന് മുന്നിലേക്ക് മുടിമുറിച്ചെറിഞ്ഞാണ് ആശമാര്‍ ഇന്ന് പ്രതിഷേധിച്ചത്. സമര നേതാവ് മിനിയാണ് ആദ്യം മുടിമുറിച്ചത്. പത്മജ എന്ന ആശവര്‍ക്കര്‍ തല മുണ്ഡനം ചെയ്തുകൊണ്ടാണ് തന്റെ പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം.

Also Read; ചെറിയ പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്ഗാഹുകള്‍

ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സമരവേദിയില്‍ മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളികളായി. മുടി മുറിക്കല്‍ സമരത്തോടെ ആഗോളതലത്തില്‍ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *