#news #Top Four

ഭാരത മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദം; പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് പി പ്രസാദ്

തിരുവനന്തപുരം: ഭാരത മാതാവിന്റെ ചിത്രത്തെ ചൊല്ലി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ച് കൃഷിമന്ത്രി പി പ്രസാദ്. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രി പരിപാടി ഉപേക്ഷിച്ചതോടെ സ്വന്തം നിലക്ക് പരിപാടി നടത്താന്‍ രാജ് ഭവന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നുകൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നേരത്തെ ഗുരുമൂര്‍ത്തി സംസാരിച്ചതും ഇതേ ചിത്രം ഉള്ള വേദിയിലാണ്. രാജ്ഭവന്‍ ആയിരുന്നു പരിപാടിയുടെ വേദി. മെയിന്‍ ഹാളില്‍ വേദിയില്‍ ഭാരത് മാതാവിന്റെ ചിത്രം ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ വേദി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് രാവിലെ കൃഷി വകുപ്പില്‍ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തു.

Also Read; ആര്‍സിബിക്കെതിരെയും സര്‍ക്കാരിനെതിരെയും ആഞ്ഞടിച്ച് മുന്‍ ലോകകപ്പ് ജേതാവ്

 

Leave a comment

Your email address will not be published. Required fields are marked *