January 24, 2026
#kerala #Top Four

മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി. വൈശാഖനെ തിരിച്ചെടുക്കാന്‍ സിപിഎം

തൃശ്ശൂര്‍: ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി. വൈശാഖനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയെ അറിയിച്ച് അനുമതി തേടും. സംഘടനാപ്രവര്‍ത്തകയുടെ പരാതിയില്‍ വൈശാഖനെ സംഘടനയുടെ അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ പ്രധാന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ ആണ് സംഘടനാ തീരുമാനം.

Also Read: ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ വാഹനം നിര്‍ത്താതെ ടോള്‍ നല്‍കാം; എന്‍എച്ച് 66 നിര്‍മ്മാണ ശേഷം കേരളത്തില്‍ പദ്ധതി നടപ്പിലാക്കും

വൈശാഖന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചിട്ട് ഒരു വര്‍ഷത്തോളമായി. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച ഘട്ടത്തില്‍ വൈശാഖനെതിരേ മറ്റൊരു പാരതി വന്നു. അതോടെ തീരുമാനം വൈകുകയായിരുന്നു. പാര്‍ട്ടിയുടെ പുതിയ മുഖവും ശബ്ദവുമായി ചര്‍ച്ചകളിലും പ്രതിരോധങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെത്തിയത്. അതിനുശേഷമാണ് കരുവന്നൂര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായത്. ഇപ്പോള്‍ പ്രതിസന്ധികള്‍ നീങ്ങി പാര്‍ട്ടി ശക്തമായ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ് വൈശാഖനെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കുന്നതു സംബന്ധിച്ച് തീരുമാനമായത്.

Leave a comment

Your email address will not be published. Required fields are marked *