പൊതുപരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐയും ബിജെപിയും
പാലക്കാട്: പൊതുപരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിഹസിച്ച് ഡിവൈഎഫ്‌ഐയും ബിജെപിയും. രാഹുല്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കില്‍ എല്ലാവരെയും അറിയിച്ച് പരിപാടിയില്‍ പങ്കെടുക്കൂവെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീന്‍ പ്രതികരിച്ചു.
തൃശൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍
രാഹുലിന്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിന്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. പാലക്കാട് – ബാംഗ്ലൂര്‍ കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്ന പരിപാടിയിലാണ് രാഹുല്‍ പങ്കെടുത്തത്.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































