January 27, 2026
#kerala #Top Four

നിയമസഭാ സമ്മേളനത്തിന് തുടക്കം; കവാടത്തില്‍ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വീണ്ടും പുനരാരംഭിച്ചു. സഭയില്‍ സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സംസാരിച്ച് തുടങ്ങിയത്. അന്വേശഷണ സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ കവാടത്തില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കും. നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. ഇന്നും പാരഡി പാട്ട് സഭയില്‍ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.

 

 

Leave a comment

Your email address will not be published. Required fields are marked *