February 4, 2026
#kerala #Top Four

പോറ്റിയില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബു; മൊഴിയിലെ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുരാരി ബാബു ഇഡിക്ക് മൊഴി നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും ഒരു രൂപയുടെ പോലും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് മുരാരി ബാബു പറഞ്ഞത്. അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളമാണ് മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. അതേസമയം, മുരാരി ബാബുവിന്റെ മൊഴികലില്‍ ഇഡിക്ക് തൃപ്തിയില്ല. മുരാരി ബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് ഇഡിയുടെ നിഗമനം.

 

 

Leave a comment

Your email address will not be published. Required fields are marked *