February 27, 2026
#kerala #Top Four

സ്ത്രീ സുരക്ഷാപദ്ധതിയിലെ വനിതകളുടെ വിവരങ്ങള്‍ ചോര്‍ന്നു; പുതിയ രേഖകള്‍ പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം: ഡാറ്റാ ചോര്‍ച്ചയുപമായി ബന്ധപ്പെട്ട് പുതിയ രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല വെളിപ്പെടുത്തിയിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന അതി വിചിത്രമായ സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

ഒഎസ്ഡി ആയ സാംബശിവ റാവുവിനെകൊണ്ട് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യിക്കുന്നതാണ് ഇതെല്ലാം. സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച കാര്യമാണ് നേരത്തെ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്ത്രീ സുരക്ഷാ പദ്ധതിയില്‍ പേരുചേര്‍ത്തിട്ടുള്ള മുഴുവന്‍ സത്രീകളുടേയും വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തിയെടുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രമല്ല ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കൈയ്യില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനര്‍ത്ഥം സിപിഎമ്മിന്റെ കൈയ്യിലുണ്ടെന്നാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും സര്‍ക്കാര്‍ ഓഫീസ് തന്നെയാണ് എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. തെളിവായി ഒഎസ്ഡി എഴുതിയ കത്തും ചെന്നിത്തല പുറത്തു വിട്ടു.

 

Leave a comment

Your email address will not be published. Required fields are marked *