February 28, 2026
#kerala #Top Four

കേരളം യുഡിഎഫ് പിടിച്ചെടുക്കും, എല്‍ഡിഎഫിന് 59 സീറ്റുകള്‍ മാത്രം: ലോക്‌പോള്‍ സര്‍വേ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ലോക്‌പോള്‍ സര്‍വേ. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്.
എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എന്‍ഡിഎ പരമാവധി രണ്ട് സീറ്റുകള്‍ വരെയും, നേടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.

സിഇഐആര്‍ സംവിധാനം; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി

ഫെബ്രുവരി ഒമ്പത് മുതല്‍ 24 വരെയാണ് സര്‍വേ നടത്തിയതെന്ന് ലോക് പോള്‍ എക്സ് പോസ്റ്റില്‍ പറയുന്നു. മുന്നണികള്‍ നേടാന്‍ സാധ്യതയുള്ള വോട്ട് ഷെയറിന്റെ കണക്കുകളും ലോക്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. എല്‍.ഡി.എഫ്: 39 – 41, യു.ഡി.എഫ്: 43 -45, എന്‍.ഡി.എ: 13 -15, മറ്റുള്ളവര്‍: 2-3 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *