അയോധ്യ രാമക്ഷേത്രം: വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന്
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാച്ചടങ്ങ് ജനുവരി 22-ന് നടത്താന്‍ തിരുമാനിച്ചതായി രാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്. പ്രതിഷ്ഠാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടായിരുന്നു ക്ഷണിച്ചത്. ചടങ്ങിനെത്താമെന്ന് മോദി സമ്മതിച്ചതായും ചംപത് റായ് അറിയിച്ചു.
ട്രസ്റ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച പ്രധാനമന്ത്രി, ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ഭാഗ്യമാണെന്നും അനുഗ്രഹമായി തോന്നുന്നുവെന്നും എക്സില്‍ കുറിച്ചു. മൂന്നു നിലകളായി രൂപകലപ്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. ക്ഷേത്രത്തിന്റെ നിര്‍മാണം 2024 ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































