ഖത്തറില്‍ മലയാളികളടക്കം എട്ട് പേര്‍ക്ക് വധശിക്ഷ; വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളികളടക്കം എട്ടുപേര്‍ക്കാണ് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വധശിക്ഷ വിധിച്ചത്. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു.
നാവികസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഖത്തറില്‍ തടവിലാക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ അടക്കം കമാന്‍ഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവര്‍. എട്ടുപേരും ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തര്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. 2022 ലാണ് ഇവര്‍ പിടിയിലായത്. ഒക്ടോബര്‍ മൂന്നിന് വിചാരണ പൂര്‍ത്തിയായി. ഏഴ് തവണ വിചാരണ നടത്തിയതിന് ശേഷമാണ് വിധി വന്നത്. എട്ടുപേരുടെയും വധശിക്ഷ ഞെട്ടിക്കുന്നതാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇവര്‍ക്ക് വേണ്ട എല്ലാ നിയമപരമായ സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































