ഉര്‍ഫി ജാവേദ് അറസ്റ്റില്‍?
വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരില്‍ വൈറലായ താരമാണ് ഉര്‍ഫി ജാവേദ്. ഇപ്പോള്‍ ഇതാ താരം അറസ്റ്റിലായതിന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈറല്‍ ഭയാനി എന്ന പാപ്പരാസി പങ്കുവെച്ച ഒരു വീഡിയോയാണ് ഉര്‍ഫി അറസ്റ്റില്‍ എന്ന ക്യാപ്ക്ഷനോടെ പ്രചരിക്കുന്നത്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ അടുത്തേക്ക് എത്തിയത്. പോലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര ചെറിയ വസ്ത്രം ധരിച്ച് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു.
എന്നാല്‍ ഈ വീഡിയോയുടെ വാസ്തവം ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്തിടെ താരത്തിന്റെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് വധഭീഷണി വരെ ഉയര്‍ന്നിരുന്നു.
Also Read; പലസ്തീന്‍ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് സിപിഎമ്മിന്റെ തൊരപ്പന്‍ പണി: കെ മുരളീധരന്‍





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































