290 കോടിയുടെ കള്ളപ്പണ വേട്ടയില്‍ കുടുങ്ങി കോണ്‍ഗ്രസ് എം പി; രാഹുല്‍ ഗാന്ധി ജനങ്ങളോട് വിശദീകരിക്കണമെന്ന് നദ്ദ
ന്യൂഡല്‍ഹി: മദ്യവ്യവസായഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത 290 കോടി രൂപയുടെ കള്ളപ്പണത്തില്‍ കോണ്‍ഗ്രസ് എം പി ധീരജ് സാഹുവിന്റെ പങ്കിനെ വിമര്‍ശിച്ച് ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ. കള്ളപ്പണ ഇടപാടില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും തടിയൂരാന്‍ എത്ര ശ്രമിച്ചാലും നിയമം നിങ്ങളെ വെറുതെ വിടില്ലെന്നും നദ്ദ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ര ഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടന്നു. ഝാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള ബാല്‍ദേവ് സാഹു ഇന്‍ഫ്ര എന്ന മദ്യനിര്‍മാണക്കമ്പനിയും പരിശോധന നടത്തിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം പി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Also Read; ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും