ജമ്മു കാശ്മീരില്‍ മലയാളി സൈനികന് ആത്മഹത്യ ചെയ്തു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന് ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയത്. ഈ മാസം 12ന് രാത്രിനായിരുന്നു സൈനികനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. കാരണം വ്യക്തമാല്ല മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































