February 1, 2026
#kerala #Politics #Top Four

കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാദമായ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയാണെന്നും കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിലൂടെ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു കാര്യമാണെന്നും അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നതില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also read ;യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച; മോഷ്ടിക്കപ്പെട്ടവരില്‍ ഇരുപതോളം മലയാളികളും

‘ഈ നാട് സാഹോദര്യത്തിന്റെ നാടാണ്.നവോത്ഥാന കാലം മുതല്‍ ജാതിഭേദമന്യേ വാഴുന്ന നാടാണ് കേരളം.ഈ നാടിനെ വല്ലാത്ത അവമതിപ്പ് ഉണ്ടാക്കുന്ന നാടാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഈ ശ്രമം ചെറുക്കേണ്ടതാണ്’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ആര്‍എസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.ഹിറ്റലറുടെ ആശയം നടപ്പാക്കുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

Join with metro post :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ദി കേരള സ്റ്റോറി താമരശ്ശേരി രൂപതയും പ്രദര്‍ശിപ്പിച്ചു.രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *