മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ 59 കുട്ടികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് മഞ്ഞപ്പിത്തം
മലപ്പുറം : മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 102 പേര്‍ക്കാണ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി മഞ്ഞപ്പിത്തം ബാധിച്ചത്. പഞ്ചായത്തിലെ 59 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ അരൂര്‍ എ എം യു പി സ്‌കൂള്‍ അധികൃതര്‍ അടച്ചു. ജൂലൈ 29 വരെയാണ് സ്‌കൂള്‍ അടച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദേശത്തെ തുടര്‍ന്നാണ് അധികൃതര്‍ സ്‌കൂള്‍ അടച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..