വീണ്ടും അപകടം ഉണ്ടാക്കി കല്ലട ബസ്; ചെക്ക്‌പോസ്റ്റില്‍ മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചു തെറിപ്പിച്ചു

കൊച്ചി: വീണ്ടും അപകടം ഉണ്ടാക്കി ‘കല്ലട’ ബസ്. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് മലയാളിയുടെ പിക് അപ്പ് വാഹനം ഇടിച്ചുതെറിപ്പിച്ചു. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ പിക്ക് അപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം കല്ലട ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊച്ചി മാടവനയിലെ അപകടത്തിന് പിന്നാലെയാണ് കല്ലട ബസ് വീണ്ടും അപകടമുണ്ടാക്കിയത്. Also Read ; മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിയുമായുളള […]

‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: മാടവനയില്‍ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച് ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു. Also Read ; സൈക്കിള്‍ മോഷ്ടിച്ചു വിറ്റ പ്രതിയെ നാട്ടുകാര്‍ കുടുക്കി, മന്ത്രി വി.ശിവന്‍കുട്ടി സമ്മാനിച്ച സൈക്കിള്‍ അവന്തികയ്ക്ക് തിരിച്ചുകിട്ടി ബസ് സിഗ്‌നലില്‍ വെച്ച് പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നും […]

പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു. ബെംഗളുരൂവില്‍ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. Also Read ; വൈഎസ്ആര്‍സിപിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; ടിഡിപിയുടേത് പ്രതികാര നടപടിയാണെന്ന് പാര്‍ട്ടി ഇന്നു രാവിലെ ചെന്നൈയില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക […]

കോഴിക്കോട്ട് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുളിരുമുട്ടി സ്വദേശികളായ ജോണ്‍ കമുങ്ങുംതോട്ടില്‍ (65), സുന്ദരന്‍ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.40-ഓടെയായിരുന്നു അപകടം. Also Read ;ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു പൂവാറാന്തോട്ടില്‍ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബസ് […]

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

ദില്ലി: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. Also Read; കൊല്ലത്ത് കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. എക്‌സ്പ്രസ് ട്രെയിനിന്റെ […]

തൃശൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാഴൂരില്‍ തെക്കേ ആലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി(60)യാണ് മരിച്ചത്. Also Read ;നാല് സിനിമകള്‍ പൂര്‍ത്തിയാകാനുണ്ട്; സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഏറ്റെടുത്തേക്കില്ല ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍ഭാഗം […]

ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: ഹെല്‍മറ്റുണ്ടായിരുന്നിട്ടും തലയ്ക്ക് ഗുരുതര പരിക്ക്: ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും.

കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജ്(30) ആണ് മരിച്ചത്. പരുമലയില്‍ ജോലിചെയ്യുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരിക്കേറ്റതും സംശയമുളവാക്കുന്നു. Also Read ; ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം ഇന്ന്; ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം രാത്രി 7ന് ചാലുങ്കപ്പടിയിലെ […]

നടി രവീണ ടണ്ഠന്റെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്‌തെന്ന് റിപ്പോര്‍ട്ട്

മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടര്‍ന്ന് നാട്ടുകാര്‍ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. Also Read ; വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള കാര്‍ട്ടര്‍ റോഡിലാണ് ഏവരേയും ഞെട്ടിച്ച സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറില്‍ നിന്നിറങ്ങുമ്പോള്‍ രവീണ മദ്യപിച്ച […]

ഓട്ടോ കെട്ടിവലിച്ചുകൊണ്ട്‌പോകുന്ന കയറ് കഴുത്തില്‍ കുരുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊച്ചി: ഓട്ടോ കെട്ടിവലിച്ചുകൊണ്ട്‌പോകുന്ന കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടി റോഡില്‍ ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്. നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Also Read; കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍