താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുക്കം സംസ്ഥാന പാതയില്‍ രാത്രി പത്തരയോടെയാണ് ഈ അപകടം ഉണ്ടായത്. Also Read ; ബലാത്സംഗക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്ത് മരിച്ച നിലയില്‍ നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നരിക്കുനി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു കാറിലെ ആറുപേര്‍ക്കും മറ്റേ കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ […]

തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം; രണ്ട് മരണം

തിരുവനന്തപുരം: കുളത്തൂര്‍ തമ്പുരാന്‍ മുക്കില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന അല്‍ സാജിര്‍ (20), കാല്‍നടയാത്രക്കാരനായിരുന്ന സുനീഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അല്‍ അമാനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Also Read ; കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം ; സംസ്ഥാനത്ത് ചൂട് കൂടും,പാലക്കാട് പൊള്ളും പുലര്‍ച്ചെയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

താമരശ്ശേരി ചുരത്തില്‍ അപകടം; വാഴക്കുലകളുമായെത്തിയ പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അപകടം. കര്‍ണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്നിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്. ചുരം നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് 20 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. Also Read ;നഗരത്തിലിറങ്ങിയ പുലിക്കുഞ്ഞിന് കാറിടിച്ച് പരിക്ക് ഇന്ന് പുലര്‍ച്ചെ 1.30ഓടെയായിരുന്നു ഈ അപകടം. പരിക്കു പറ്റിയ രണ്ട് കര്‍ണാടക സ്വദേശികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പ് റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. Join with metro post : വാർത്തകളറിയാൻ Metro Post […]

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് അപകടം; എട്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കോഴിക്കോട്. വയനാട് പാതയില്‍ പുതുപ്പാടിയില്‍ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. Also Read; 130 കോടിരൂപയുടെ വായ്പ വാഗ്ദാനം ചെയ്ത് നടിയുമായി സൗഹൃദം സ്ഥാപിച്ച് 37 ലക്ഷം തട്ടിയ ആള്‍ പിടിയില്‍ . സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ആംബുലന്‍സിന്റെ […]

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് റിഷാ ഫാത്തിമയാണ് (എട്ട് മാസം) മരിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാറിടിച്ച് പിന്നിലെ ചക്രങ്ങള്‍ ഊരിമാറി കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

കാളികാവ്: കാര്‍ ഇടിച്ച് കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചതിനെത്തുടര്‍ന്നാണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടര്‍ന്ന് ബസ് മറിയുകയായിരുന്നു. Also Read ;തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍ ഇരുവാഹനങ്ങളിലെയും യാത്രക്കാരായ 30 […]

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗത്ത് കൊടുവളളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടുകൂടി നടന്ന അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി സംഭവസ്ഥലത്ത് നിന്ന് യുവാക്കളെ ആശുപത്രിയിലെത്തിക്കുന്ന അതേ സമയത്ത് ഒരാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ ശബ്ദം കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയതെന്നും തുടര്‍ന്ന് കെഎസ്ഇബിയിലും ഫയര്‍ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസി വ്യക്തമാക്കി. മൃതദേഹങ്ങള്‍ […]

തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെ നടന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, മനോഹരന്‍, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Also Read; ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂര്‍: ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി ജെ മിനി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴെവീണ് ദാരുണാന്ത്യം. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ് മിനി (48). ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതായിരുന്നു എന്നാല്‍ […]

എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴ: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ നെറ്റിക്കും കാലിനും പരുക്കുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. Also Read ; എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നിരീക്ഷണത്തിലാണ് എംപി. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടില്‍ പോയി തിരികെ കൊല്ലത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഷോറൂമില്‍ നിന്ന് പുതുതായി ഇറക്കിയ […]