ഒളിച്ചോടിയിട്ടില്ല, എഎംഎംഎ മാത്രമല്ല ഉത്തരം പറയേണ്ടത്, റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം – മോഹന്‍ലാല്‍
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും വ്യക്തമാക്കി. നിലവിലെ വിവാദങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും എഎംഎഎ അല്ല ഉത്തരം പറയേണ്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ‘തനിക്ക് അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് ഇതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല’ ; ആരോപണം […]