പത്തനംതിട്ടയില്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച ഈ പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലം പത്തനാപുരം സ്വദേശിയും മറ്റ് രണ്ട് പേര് കോട്ടയം സ്വദേശികളുമാണ്. Also Read; ജ്വല്ലറി ഉടമയെ ആക്രമിച്ച് […]