അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ, പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതില്‍ ഗൂഡാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും. Also Read ; ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍ അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 12 കുട്ടികള്‍ക്ക് […]

അങ്കണവാടിയില്‍ വീണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റ സംഭവം ; അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വീഴ്ചയില്‍ കുഞ്ഞിന്റെ കഴുത്തിന് പിറകു വശത്തായി ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ കുട്ടി വീണ വിവരം രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ […]